Post Category
കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കറാകാം
പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ഓഫീസുകളില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലനാര്‍ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യു. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാകണം. പ്രായപരിധി: 21-35. പരിശീലന കാലാവധി ഒരു വര്‍ഷം. പ്രതിമാസം 20,000 രൂപ ഓണറേറിയം.
വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജൂണ്‍ ആറിന് മുമ്പ് കൊല്ലം സിവില്‍ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസിലോ, അതാത് ബ്ലോക്ക് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ നല്‍കാം. ഫോണ്‍: 0474 2794996.
date
- Log in to post comments