മഹാരാജാസ് കോളേജ് ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം ഇന്ന് (27
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
മഹാരാജാസ് കോളേജിൻ്റെ ശതോത്തര സുവർണ്ണ ജുബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം ഇന്ന് (27) വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ശതോത്തര സുവർണ്ണ ജുബിലി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിൽക്കുന്ന അക്കാദമിക, കലാ സാഹിത്യ, സാംസ്‌കാരിക പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മധുരമീ മഹാരാജാസ് എന്ന പൂർവ്വ വിദ്യാർത്ഥി മഹാ സംഗമവും നടക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, എം.ജി. സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. ടി.വി.സുജ, പ്രൊഫ.എം.കെ.സാനു, ഡോ.എം.ലീലാവതി, ഡോ. എസ്.കെ.വസന്തൻ, മുൻ രാജ്യസഭാംഗമായ ബിനോയ് വിശ്വം, ഗവേണിംഗ് ബോഡി ചെയർമാൻ ഡോ. കെ. എൻ. കൃഷ്‌ണകുമാർ, സംവിധായകൻ അമൽ നീരദ്, ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്.മുരളി, പ്രിൻസിപ്പൽ ഡോ. എസ്.ഷജില ബീവി, വൈസ് പ്രിൻസിപ്പൽ ഡോ. ജി.എൻ.പ്രകാശ്, പി ടി എ വൈസ് പ്രസിഡൻറ് അഡ്വ. മേരിഹർഷ, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാവും.
- Log in to post comments