Post Category
വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട വനിതാ അംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടതും കുടുംബശ്രീ വഴി രൂപീകൃതമായതുമായ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിങ് ലഭിച്ച, കുറഞ്ഞത് 10 പട്ടികജാതിയില്‍പെട്ട വനിതാ അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങളെയാണ് പരിഗണിക്കുന്നത്. ഓരോ അംഗത്തിന്റെയും വരുമാനപരിധി 1.5 ലക്ഷം രൂപ. പ്രായപരിധി 18 മുതല്‍ 55 വരെ. അപേക്ഷാഫോറവും കൂടുതല്‍ വിവരവും പന്തളം പോസ്റ്റാഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. (പിഎന്‍പി 3683/18)
date
- Log in to post comments