Skip to main content

കണ്ടെയ്‌നര്‍ തീപിടിച്ചതില്‍ ആശങ്കപ്പെടാനില്ല: ജില്ലാ കലക്ടര്‍

ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തിക്കിടയില്‍ ഒരു കണ്ടെയ്‌നറിന് തീ പിടിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ല എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശക്തമായ കാറ്റില്‍ ഗ്യാസ് വെല്‍ഡിങ്ങിനിടെ കണ്ടെയ്‌നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടര്‍ന്നതാണ് തീപിടിത്തകാരണം. അഗ്‌നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ല. മറ്റ് കണ്ടെയ്‌നറുകളിലേക്ക് തീ പടര്‍ന്നിട്ടുമില്ല.
ശക്തികുളങ്ങര പള്ളിയ്ക്ക് സമീപം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ തീരത്തേക്ക് മാറ്റിയ എട്ടെണ്ണത്തില്‍ രണ്ട് എണ്ണം ന്യൂസ് പ്രിന്റ് റോളുകളും ആറ്  എണ്ണം കപ്പലില്‍ തന്നെ കാലിയായി ഉണ്ടായിരുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള അപകടകരമായ വസ്തുക്കള്‍ ഈ കണ്ടെയ്‌നറുകളില്‍ ഇല്ല.  കൊല്ലം പോര്‍ട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാര്‍ത്ഥമാണ് കസ്റ്റംസ് അനുമതിയോടെ കമ്പനി അധികൃതര്‍ കണ്ടെയ്‌നര്‍ മുറിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്.
 

 

date