Skip to main content

സമൂഹമാധ്യങ്ങളിലൂടെ അപവാദ പ്രചരണം : ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ വിരോധത്തില്‍ സമൂഹ മാധ്യങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത തിനാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി ന്യൂന പക്ഷകമ്മീഷന്‍ ഉത്തരവായി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും കൈകൊണ്‍ നടപടികള്‍ രണ്‍് മാസത്തിനകം ജില്ലാ പോലീസ് മേധാവി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങില്‍ 45 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 15 പരാതികള്‍ ഹര്‍ജിക്കാരുടെയും എതിര്‍കക്ഷികളുടേയും വാദം കേട്ട് ഉത്തരവിനായി മാറ്റിവെച്ചു. ബിപിഎല്‍ ആയിരുന്ന 3 റേഷന്‍ കാര്‍ഡുടമകള്‍ പുതുക്കിയ പട്ടികയില്‍ എപിഎല്‍ ആയതിനെതുടര്‍ന്ന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതിനു ശേഷം കാര്‍ഡു മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പുനല്‍കി.

മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ജീവനക്കാരനായ കെ. മുഹമ്മദിന്റെ പ്രൊമോഷന്‍ തടഞ്ഞ് അര്‍ഹമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയില്ലെന്ന് പരാതിയില്‍ 2012 ഒക്‌ടോബര്‍ ഒന്ന് മുതലുള്ള പ്രമോഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തരവ് കൈപ്പറ്റി രണ്‍് മാസത്തിനകം വിധി നടപ്പാക്കാനും കമ്മീഷന്‍ ചെയര്‍മാന്‍ പി. കെ. ഹനീഫ ഉത്തരവിട്ടു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന നീതിയും സംരക്ഷണവും നിയമപരമായി ലഭിക്കേണ്‍ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംബന്ധിച്ച പുതിയ പരാതികള്‍ കമ്മീഷന്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.  പരാതികള്‍ വെള്ളപേപ്പറില്‍ വ്യക്തമായി എഴുതി നല്‍കിയാലും മതി.  അതോടൊപ്പം കമ്മീഷന്‍ മുമ്പാകെ ഓരോരുത്തരുടെയും പരാതികള്‍ പറയുന്നതിനും അവസരമുണ്‍ാവും.  നിയമാനുസൃതമല്ലാതെ ഏതെങ്കിലും സഹായമോ ആനുകൂല്യമോ അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ പരിഹാരം കണ്‍െത്തുന്നതിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കും.  സിവില്‍ കോടതിയുടെ അധികാരത്തോടെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.  സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും രേഖകളും തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെടാനും സാക്ഷികളെ വിസ്തരിക്കാനും കമ്മീഷന് അധികാരമുണ്‍ണ്ട്.  മുസ്ലീം, കൃസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാരാണ് ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

 

date