സേഫ്പദ്ധതി ; ധനസഹായത്തിന് അപേക്ഷിക്കാം
2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2020 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ - പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരുമായ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് സേഫ്പദ്ധതിപ്രകാരമുള്ള ധനസഹായത്തിന് അപേക്ഷിക്കാം.
നിലവിലുള്ള വീടിന് വാതിലുകളും, ജനലുകളും സ്ഥാപിക്കല്‍, അടുക്കള നിര്‍മാണം, അടുക്കള നവീകരണം, കിച്ചന്‍ സ്ലാബ് ഷെല്‍ഫ്, അടുപ്പ് ഉള്‍പ്പെടെ, അധികമായി റൂം നിര്‍മിക്കല്‍, ഫ്‌ളോറിംഗ് ടൈല്‍ പാകല്‍, വയറിംഗ്, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍ (ഇ.എല്‍.സി.ബിസഹിതം), ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍, പ്ലംബിംഗ് പ്രവൃത്തികള്‍, ഭിത്തികള്‍ ബലപ്പെടുത്തല്‍, വീടുകളുടെ ചുവര്‍ തേച്ച് പെയിന്റ് ചെയ്യല്‍/ മേല്‍ക്കൂര നവീകരണം/ടോപ്പ് പ്ലാസ്റ്ററിംഗ്, ശുചിത്വ ടോയ് ലെറ്റ് നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്കാണ് ധനസഹായം.
അപേക്ഷാ ഫോം കുളത്തുപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുനലൂര്‍ ടി.ഡി.ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി - വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (വീടിന്റെ വിസ്തീര്‍ണ്ണം ഉള്‍പ്പെടെ), ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വര്‍ഷം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, മുമ്പ് ഭവന പുനരുദ്ധാരണ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ജൂണ്‍ 10നകം സമര്‍പ്പിക്കണം. ഫോണ്‍: 9496070347.
- Log in to post comments