Post Category
മസ്റ്ററിംഗ് നടത്തണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന മത്സ്യത്തൊഴിലാളി, അനുബന്ധതൊഴിലാളി, വിധവപെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണം. അക്ഷയ സെന്ററുകള്‍ വഴി നടത്തുന്ന മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ മസ്റ്റര്‍ പരാജയപ്പെട്ട റിപ്പോര്‍ട്ടും ലൈഫ് സര്‍ട്ടിഫിക്കറ്റും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം എന്ന് ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം മേഖല എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments