Skip to main content

 സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടിയം  കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍   ഫാസ്റ്റ്ഫുഡ് നിര്‍മാണ പരിശീലന (12 ദിവസം) പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായിട്ടുള്ളവരും 18നും 45നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം തുടങ്ങിയവ   സൗജന്യമാണ്.   സ്വന്തമായി സംരംഭംതുടങ്ങുവാനുളള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കും.  ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0474-2537141.

date