അറിയിപ്പുകൾ
*അപേക്ഷ ക്ഷണിച്ചു*
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചിലേയ്ക്ക് ആകെ 30 സീറ്റുകളാണ് ഉള്ളത്. അപേക്ഷ ഓണ്‍ലൈന്‍ ആയി www.asapkerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 7.
ഫോണ്‍ : 9495999688 / 9497289688
*ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്*
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാചുകളിലേക്ക് എസ്. എസ്. എല്‍. സി, പ്ലസ് ടു,ഡിഗ്രീ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍: 7994926081
*അപേക്ഷ ക്ഷണിച്ചു*
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി , ഉയര്‍ന്ന വിദ്യാഭാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 9526047815, 9388338357
*അപേക്ഷ ക്ഷണിച്ചു*
എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 ബിരുദ പ്രോഗ്രാമുകള്‍, 22 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍, ഒരു ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാം എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. https://maharajas.kreap.co.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ജൂണ്‍ നാല് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
- Log in to post comments