അബ്ദുൾ കരീമിന് വേറിട്ട യാത്രയയപ്പുമായി കളമശ്ശേരി റണ്ണേഴ്സ് ക്ലബ്
സർവീസിൽ നിന്ന് വിരമിക്കുന്ന നെടുമ്പാശ്ശേരി വിമാന താവളം എയ്ഡ് പോസ്റ്റിലെ എസ് ഐ ആയ അബ്ദുൽ കരീമിന് വേറിട്ട രീതിയിൽ യാത്രയയപ്പ് ഒരുക്കുകയാണ് കളമശ്ശേരി റണ്ണേഴ്സ് ക്ലബ്.
വിമാനത്താവളം എയ്ഡ് പോസ്റ്റിലെ എസ് ഐ ആയ കരീം ദീർഘ ദൂര ഓട്ടക്കാരുടെ സംഘടനയായ കളമശ്ശേരി റണ്ണേഴ്സ് ക്ലബിലെ അംഗമാണ്. വിരമിക്കൽ ദിനമായ നാളെ (മെയ് 31) റണ്ണേഴ്സ് ക്ലബിലെ 30 ലധികം അംഗങ്ങൾ വിമാനത്താവളത്തിൽ നിന്നും 15 കിലോമീറ്റർ ദൂരെ ആലുവ നൊച്ചിമയിലുള്ള കരീമിന്റെ വീട് വരെ കരീമിനൊപ്പം ഓടും.
1995 ൽ പോലീസ് സേനയുടെ ഭാഗമായി തൃശ്ശൂർ പോലീസ് ക്യാമ്പിൽ നിന്നാണ് സർവീസിന്റെ തുടക്കം. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഗൺമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 22 വർഷമായി വിമാനത്താവളമായി ബന്ധപ്പെട്ടാണ് പ്രവർത്തനം. 30 വർഷത്തെ സേവനം പൂർത്തിയാക്കി വിമാനത്താവളം എയ്ഡ് പോസ്റ്റിലെ ലെയ്സൻ ഓഫീസറായിട്ടാണ് വിരമിക്കൽ.
ഭാര്യ സജീന കരീം, വിദ്യാർത്ഥികളായ മുഹമ്മദ് സഫ്വാൻ, ഫാത്തിമ സഫ്റിൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം.
- Log in to post comments