Post Category
കനത്ത മഴ: ജില്ലയിൽ ഇതുവരെ 216 വീടുകൾക്ക് നാശനഷ്ടം
കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഇതുവരെ 216 വീടുകൾക്ക് നാശനഷ്ടം. മൂന്ന് വീടുകൾ പൂർണമായും 213 വീടുകൾ ഭാഗികമായും തകർന്നു.
ആലുവ താലൂക്കിൽ 47, കണയന്നൂരിൽ 19, കൊച്ചിയിൽ 30 , കോതമംഗലത്ത് 18, കുന്നത്തുനാട്ടിൽ 35, മൂവാറ്റുപുഴയിൽ 25, പറവൂരിൽ 39 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകൾ.
കണയന്നൂർ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു.
date
- Log in to post comments