Skip to main content

മഴക്കാലപൂർവ്വ ശുചീകരണം : നെട്ടൂർ മാർക്കറ്റിൽ പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം

മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റിൽ പരിശോധന നടത്തി മരട് നഗരസഭ ആരോഗ്യവിഭാഗം. കൃത്യമായി മാലിന്യനിർമാർജനം നടത്താത്ത കടകൾക്ക് നോട്ടീസ് നൽകി. മാർക്കറ്റിനകത്തെ കാനകളിലെ മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാർക്കറ്റ് അതോറിറ്റി സെക്രട്ടറിക്കും നോട്ടീസ് നൽകി. 

 

മാർക്കറ്റിനകത്ത് ശുചീകരണ പ്രവർത്തികൾ കൃത്യമായി നടക്കുന്നില്ല എങ്കിൽ കളക്ടറുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു. 

ഹെൽത്ത് ഇൻസ്പെക്ടർ ഹുസൈൻ, 

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, വിനു മോഹൻ, ഹനീസ്, അനീസ്, ടി.ആർ അജ്ഞു എന്നിവർ നേതൃത്വം നൽകി.

 

date