മൃഗസംരക്ഷണ വകുപ്പ് അടിയന്ത രാത്രികാല ചികിത്സാ പദ്ധതിക്ക് വാഴക്കുളം ബ്ലോക്കിൽ തുടക്കമായി
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന അടിയന്തിര രാത്രി കാല മൃഗ ചികിത്സാ പദ്ധതിക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. അഡ്വ പി. വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കർഷകർ 1962 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ വെറ്ററിനറി ഡോക്ടർ വീട്ടിലെത്തി ചികിത്സ ലഭ്യമാക്കും.
വൈകുന്നേരം ആറു മണി മുതൽ രാവിലെ 6 മണി വരെ കർഷകർക്ക് വീട്ടുപടിക്കൽ മൃഗ ചികിത്സ ലഭ്യമാകും.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അൻവർ അലി അധ്യക്ഷ വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി ഹക്കീം, ഡി ഡി (എ എച്ച്) ഡോ. എസ് സുനിൽകുമാർ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വാഴക്കുളം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അസീസ് മൂലയിൽ, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യൻ, ക്ഷീര വികസന ഓഫീസർ അനു മുരളി, കിഴക്കമ്പലം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ സർജൻ ഡോ. സി എം ഷറഫുദ്ദീൻ എന്നിവർ
- Log in to post comments