അറിയിപ്പുകൾ
*ജില്ലാ വികസന സമിതിയോഗം മാറ്റിവച്ചു*
ഇന്ന് (മെയ് 31) രാവിലെ 11ന് കളക്ട്രേറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിതി യോഗം പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മാറ്റിവച്ചു.
*പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഇന്ന് (മെയ് 31)*
കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായുള്ള പരാതി പരിഹാര അദാലത്ത് ഇന്ന്(മെയ് 31) നടക്കും. ഗവ. ഗസ്‌റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് അദാലത്ത് നടക്കുക.
കമ്മീഷൻ മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി. കെ വാസു എന്നിവർ അദാലത്തുകൾക്ക് നേതൃത്വം നൽകും. പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസ്സുകളിൽ പരാതിക്കാരെയും പരാതി എതിർ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
*റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം*
എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അടുത്ത യോഗം ജൂൺ 10 ന് രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
*എസ്. സി. പ്രൊമോട്ടർ തസ്തികയിലേക്ക് ഇൻ്റർവ്യൂ*
എറണാകുളം ജില്ലയിലെ വാഴക്കുളം, കൂവപ്പടി, മുളന്തുരുത്തി ബ്ലോക്കുകളിലെ ചൂർണ്ണിക്കര, ഒക്കൽ, ആമ്പല്ലൂർ പഞ്ചായത്തുകളിൽ നിലവിലുള്ള എസ്.സി. പ്രൊമോട്ടറുടെ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തും. അതാത് പഞ്ചായത്ത് പരിധികളിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗതയുള്ള 18 നും 45 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ-0484-2422256
*തേക്ക് തടികളുടെ ചില്ലറ വിൽപ്പന*
ചെട്ടിക്കുളം സർക്കാർ തടി ഡിപ്പോയിൽ വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വിൽപ്പന ജൂൺ 10 ന് ആരംഭിക്കും. രണ്ട് ,മൂന്ന് എന്നീ ക്ലാസ്സുകളിൽ പെട്ട തെക്ക് തടികളാണ് ആണ് വിൽപ്പന നടത്തുന്നത്.ഒരാൾക്ക് അഞ്ച് ക്യൂ മീറ്റർ വരെ തടി ലഭിക്കും. സ്വന്തം വീടുപണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുപണിക്ക് ലഭിച്ച അനുമതിപത്രം, അംഗീകൃത പ്ലാൻ, പാൻ കാർഡ്, മേൽവിലാസം തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ രേഖകളും , പകർപ്പും ഹാജരാക്കണം.
ഫോൺ - 04802744319, 8547604307
*നിയമനം*
തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജില്ലയിലെ കോതമംഗലം ബ്ലോക്കിൽ പുന്നേക്കാട് സ്ഥിതിചെയ്യുന്ന തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലാണ് ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡേറ്റയോടൊപ്പം താഴെ ചേർത്തിരിക്കുന്ന കമ്പനി വിലാസത്തിലേക്ക് നേരിട്ടോ, thattekadagro@gmail.com, Anjali.Johnson@in.ey.com, Mithun.Nair@in.ey.com, sfackerala123@gmail.com എന്ന ഐഡികളിലേക്കോ അയക്കേണ്ടതാണ്.
*അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വ്യക്തിഗത വായ്‌പ, സ്വയം തൊഴിൽ വായ്പ എന്നിവ ലഭിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷൻ്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക . ഫോൺ: 0484 2302663; 9400068507
*ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന സർക്കാർ സ്വകാര്യ ഭൂമിയിലെ വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ "ട്രീ ബാങ്കിംഗ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവർക്കോ, കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിൽ ഈ പദ്ധതിയ്ക്കായി രജിസ്റ്റർ ചെയ്യാം.പദ്ധതിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15.
സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനുശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിൻ്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ, വിൽപന നടത്തുകയോ ചെയ്യാം. പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനം വകുപ്പുമായി എഗ്രിമെൻ്റിൽ ഏർപ്പെടേണ്ടതാണ്. ധനസഹായവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ/റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. പദ്ധതിയുടെ വിശദവിവരങ്ങൾ വനം വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ - 0484-2344761, 8547603737, 8547603738
*തേക്ക് സ്റ്റമ്പ് വിൽപ്പന*
എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷ൯ മുഖേന തേക്ക് സ്റ്റമ്പ് പൊതുജനങ്ങൾക്ക് വിൽപ്പന ചെയ്യുന്നു. ഇടപ്പളളി മണിമല റോഡിലുളള സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസിൽ തേക്ക് സ്റ്റമ്പ് ഒന്നിന് 15 രൂപ നിരക്കൽ ലഭിക്കും.
ഫോൺ:8547603736, 0484-2344761.
*വാക്-ഇ൯-ഇ൯്റർവ്യൂ*
പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെ൯്റ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റ൯്റിനെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടർ സയ൯സ് യോഗ്യതയുളള ഉദ്യോഗാർഥികൾക്ക് വാക്-ഇ൯-ഇ൯്റർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർ (എം എസ് ഓഫീസ്) പരിജ്ഞാനമുളളവരായിരിക്കണം) താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ജൂൺ അഞ്ചിന് രാവിലെ 11-ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ -0484-2401016.
- Log in to post comments