Skip to main content

*ചേലാട് സ്റ്റേഡിയം നിർമാണ ചുമതല സ്‌പോർട്സ്‌ കേരള ഫൗണ്ടേഷന്

ചേലാട് സ്റ്റേഡിയം നിർമാണ ചുമതല സ്പോർട്സ് കേരള ഫൗണ്ടേഷന് നൽകി സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കിഫ്‌ബി പദ്ധതിയായി പ്രഖ്യാപിച്ച് 17 കോടി രൂപ അനുവദിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കിറ്റ് കോ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടിയെന്ന്‌ എം എൽ എ പറഞ്ഞു.

 

ഭാവി നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൗ ണ്ടേഷന്റെയും കിറ്റ് കോയുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നിലവിൽ കിറ്റ് കോ യുടെ കൈവശമുള്ള രേഖകൾ പുതിയ നിർവഹണ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറി. എം എൽ എ യോടൊപ്പം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി സാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം അലിയാർ, ലത ഷാജി, സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും കിറ്റ് കോയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റീ ടെണ്ടർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി എം.എൽ.എ പറഞ്ഞു.

date