Post Category
*കൊച്ചി, കണയന്നൂർ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊച്ചി താലൂക്കിൽ
ഞാറക്കൽ വില്ലേജ് ഫിഷറീസ് എൽ.പി. സ്കൂളിലും, കണയന്നൂർ താലൂക്കിൽ
തുതിയൂർ സെൻ്റ് മേരീസ് സ്കൂളിലും
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
ഞാറക്കൽ ഫിഷറീസ് എൽ.പി. സ്കൂളിലെ ക്യാമ്പിൽ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു സമീപം മണൽ വാട തകർന്ന് കടൽ വെള്ളം കയറിയ പ്രദേശത്തെ എട്ട് കുടുംബങ്ങളെയാണ്
( 14 പുരുഷൻമാരും 10 സ്ത്രീകളും) മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
വാഴക്കാല വില്ലേജിൽ തുതിയൂർ ഭാഗത്ത് വെള്ളം കയറിയ മൂന്ന് വീടുകളിൽ നിന്നുള്ള ഏഴ് അംഗങ്ങളെയാണ് ( മൂന്ന് സ്ത്രീകളും നാല് പുരുഷൻമാരും ) തുതിയൂർ സെൻ്റ് മേരിസ് സ്കൂളിലെ ക്യാമ്പിൽ മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
date
- Log in to post comments