Skip to main content

അറിയിപ്പുകൾ

 

                                                                                                                                                                                    *ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം** 

 

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുളള ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് രാവിലെ 9.30 ന് വടവുകോട് പുത്തന്‍കുരിശ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. 

 

*മസ്റ്ററിംഗ്*

 

2024 ഡിസംബര്‍ 31 വരെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുളള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്. 

 

*അതിഥി അധ്യാപക ഒഴിവ്*

 

എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ കള്‍ച്ചര്‍ സ് ററഡീസ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്.

യോഗ്യത : ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ജൂണ്‍ അഞ്ചിനു രാവിലെ 10 ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in സന്ദര്‍ശിക്കുക

 

*വിശദവിവരങ്ങള്‍ നല്‍കണം*

 

വിമുക്തഭടന്മാര്‍ അല്ലെങ്കില്‍ വിമുക്തഭടന്മാരുടെ വിധവകളായ കിടപ്പുരോഗികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അര്‍ഹതയുള്ളവരുടെ വിശദവിവരങ്ങള്‍ ജൂണ്‍ 10 ന് മുമ്പായി, എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു

ഫോണ്‍: 0484 2422239.

 

*ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്* 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2025-2026 സ്‌കൂള്‍ തുറപ്പ് /ബക്രീദ് പ്രമാണിച്ച് മെയ് 30 മുതല്‍ ജൂണ്‍ അഞ്ച് വരെ ഖാദി തുണിത്തരങ്ങളുടെ വില്‍പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കിഴിലുള്ള അംഗീകൃത വില്‍പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത്, പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്‍പനശാലകളില്‍ നിന്നും ഈ ആനുകൂല്യം ലഭിക്കും

 

*വാക്ക്-ഇന്‍-ഇന്റര്‍വ്യു* 

 

ആലുവ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റിലെ ലബോറട്ടറിയിലേയ്ക്ക് ലബോറട്ടറി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 മുതല്‍ 12:30 വരെ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവിന് ഹാജരാകണം.

 

യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു/തത്തുല്യം, എം എല്‍ടി(ബി.എസ്.സി/ഡിപ്ലോമ) അല്ലെങ്കില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ. എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന)

 

*ധനസഹായ പദ്ധതി (202526) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ദീര്‍ഘിപ്പിച്ചു*

 

സംസ്ഥാനത്തെ മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ളതും ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടതുമായ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ (202526) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. ഉയര്‍ന്ന പ്രായപരിധി 60 വയസ്. www.bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഫോണ്‍: 0484 2983130

 

                                                                                                                                                                                    *റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം*

 

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കും. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും, മത്സ്യഭവന്‍ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 17 നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ, മത്സ്യഭവന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം.

ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും എഫ് ഐ എം എസ് ഐഡി ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളു.  

ഫോണ്‍:0484-2394476  

 

*മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം*

 

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കും. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും, മത്സ്യഭവന്‍ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 17 നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ, മത്സ്യഭവന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം.

 

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാദമി, പ്ലാമൂട്, തിരുവനന്തപുരം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും എഫ് ഐ എം എസ് ഐഡി ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. 

ഫോണ്‍ 0484-2394476  

 

*മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം*

 

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും, മത്സ്യഭവന്‍ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 17 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ, മത്സ്യഭവന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം.

 

 ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത് സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും എഫ് ഐ എം എസ് ഐഡി ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളു.  

ഫോണ്‍: 0484-2394476 

 

*ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ദീര്‍ഘിപ്പിച്ചു*

 

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഒ.ബി.സി.) പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗദ്ധ്യമില്ലാത്ത തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്ന (ടൂള്‍കിറ്റ് ഗ്രാന്റ്) പദ്ധതിയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള തിയ്യതി ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ചു. 

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. ഉയര്‍ന്ന പ്രായപരിധി 60 വയസ്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഫോണ്‍: 0484 2983130

 

date