സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിൽ അഞ്ചു കുടുംബങ്ങൾ
മുപ്പത്തടം കോളനിയിൽ പട്ടയം വിതരണം ചെയ്ത് മന്ത്രി പി രാജീവ്
സ്വന്തം ഭൂമിയെന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് മുപ്പത്തടം ഹരിജൻ കോളനിയിലെ അഞ്ചു കുടുംബങ്ങൾ.
കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് മന്ത്രി പി രാജീവ് പട്ടയം കൈമാറി. കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മുപ്പത്തടം സഹകരണ ബാങ്കിലെ സെനറ്റ് ഹാളിൽ നടന്ന ചടങ്ങിലാണ് പട്ടയം കൈമാറിയത്.
കഴിഞ്ഞ 40 വർഷമായി കോളനി നിവാസികളുടെ ആവശ്യമായിരുന്നു പട്ടയം. സ്വന്തമായി പട്ടയം ഇല്ലാത്തതിന്റെ പേരിൽ വീട് പുതുക്കി പണിയാൻ കഴിയാതെയും വിദ്യാർത്ഥികൾക്ക് പഠന ആനുകൂല്യങ്ങൾ ലഭ്യമാകാത്ത അവസ്ഥയിലായിരുന്നു.
കടുങ്ങല്ലൂരിൽ നടന്ന പബ്ലിക് സ്ക്വയർ പരാതി പരിഹാര അദാലത്തിൽ പട്ടയം ലഭിച്ചിട്ടില്ലെന്ന് കാണിച്ച് നൽകിയ പരാതി പരിഗണിച്ച് മന്ത്രി പി രാജീവ് ഉടൻ തന്നെ പട്ടയം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ദ്രുതഗതിയിൽ പട്ടയം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയത്. കോളനി നിവാസികളായ സജീവൻ , സാബു, ശ്രീകല, അമ്മിണി , ഉത്തമൻ എന്നിവർക്കാണ് പട്ടയം
- Log in to post comments