അക്ഷരം അഗ്നിയാണ്, മാതൃഭാഷ മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കും -സേതു
അക്ഷരം അഗ്നി ആണെന്നും മാതൃഭാഷ മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കുമെന്നും പ്രമുഖ സാഹിത്യകാരൻ സേതു പറഞ്ഞു. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവത്തില്‍ അക്ഷരദീപം തെളിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യക്ഷരങ്ങള്‍ വ്യക്തമായി ചെറുപ്രായത്തില്‍ തന്നെ പഠിക്കണം. അക്ഷര തെറ്റില്ലാതെ എഴുതാന്‍ സാധിക്കണം. അക്ഷരസ്ഫുടത പ്രാധാന്യമാണ്. അമ്മയുടെ മുലപ്പാലിനൊപ്പം ലഭിച്ച നമ്മുടെ മാതൃഭാഷയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഭാഷയെ സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കാന്‍ ശ്രമിക്കണം.
അടിസ്ഥാനപരമായി സ്വന്തം ഭാഷയില്‍ ചുവടുറപ്പിക്കണം. ഭാഷയെ ചേര്‍ത്തു നിര്‍ത്തി സ്നേഹം, സഹവര്‍ത്തിത്വം മനുഷ്യത്വം തുടങ്ങിയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ചെറുപ്പത്തിലെ തന്നെ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം അറിഞ്ഞിരിക്കേണ്ട പ്രായോഗിക ജീവിതത്തിന്റെ മൂല്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ പാഠപദ്ധതിയുടെ ഭാഗമാകുന്നത് നല്ല കാര്യമാണ്. പ്രകൃതി സംരക്ഷണം, ശുചിത്വം, തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ ഉര ത്തിരിഞ്ഞു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments