Post Category
ഇന്റഗ്രേറ്റഡ് കോഴ്‌സിന് അപേക്ഷിക്കാം
കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശശാസ്ത്ര വകുപ്പില്‍ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.admission.kannuruniversity.ac.in വഴി ലോഗിന്‍ ചെയ്യാം. രണ്ടു വര്‍ഷ എം.എ ആന്ത്രോപ്പോളജി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജൂൺ 12 വരെ അപേക്ഷകൾ സ്വീകരിക്കും.
date
- Log in to post comments