Skip to main content

ലോക എയ്ഡ്‌സ് ദിനാചരണം: ഇന്ന് സിഗ്നേച്ചര്‍ കാമ്പയിന്‍

ജില്ലാ പഞ്ചായത്ത് സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് 'എന്റെ ആരോഗ്യം എന്റെ അവകാശം' പ്രമേയം ആസ്പദമാക്കി ഇന്ന് (ഡിസംബര്‍ ഒന്ന്) രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ജില്ലയിലെ പ്രധാന നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവജന കൂട്ടായ്മകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍, ക്വിസ് പ്രോഗ്രാം, പ്രബന്ധ രചന, ചിത്ര രചന മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

 

date