Skip to main content

*പെന്‍ഷന് മസ്റ്ററിങ് പൂര്‍ത്തിയാക്കണം*

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ,സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിങ്  പൂര്‍ത്തിയാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 2024 ഡിസംബര്‍ 31 വരെ ക്ഷേനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച  ഗുണഭോക്താക്കള്‍  അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ശാരീരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പുരോഗികള്‍, പ്രായമായവര്‍ എന്നിവരുടെ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ ജീവനക്കാര്‍ വീടുകളിലെത്തി  മസ്റ്ററിങ് പൂര്‍ത്തീകരിക്കും. ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, കിടപ്പുരോഗികള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെട്ടവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.   നിശ്ചിത സമയ പരിധിക്കകം മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.  ഫോണ്‍- 0495 2384355.

date