*റീല്‍സ് മത്സരം*
മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള അതിക്രമ ബോധവത്കരണത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് പൊതു ജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നു. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയ സാധ്യതകള്‍ വര്‍ധിപ്പിക്കുക, മുതിര്‍ന്നവരുടെ പ്രതിസന്ധികളും പ്രയാസങ്ങളും തിരിച്ചറിയുക, അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞു ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുക, വയോജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന 60 സെക്കെന്റ് ദൈര്‍ഘ്യമുള്ള എംപി ഫോര്‍ വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. കുട്ടികളും മുതിര്‍ന്ന പൗരന്മാരും (അപ്പൂപ്പന്/അമ്മുമ്മ) ഉള്‍പ്പെടുന്ന മലയാളം റീല്‍സ് വീഡിയോകളാണ് തയ്യാറാക്കേണ്ടത്. വിജയികളെ പ്രഖ്യാപിക്കുന്നത് വരെ വീഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കരുത്. വിജയികള്‍ക്ക് ജൂണ്‍ 17 ന് നടക്കുന്ന ജില്ലാ തല പരിപാടിയില്‍ സമ്മാനം നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ 10 വൈകിട്ട് അഞ്ചിനകം sjdoldageday@gmail.com ല്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നല്‍കണം. ഫോണ്‍:04936-205307
- Log in to post comments