Skip to main content

സി-ഡിറ്റില്‍ മാധ്യമ പഠന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിങ്ങനെയുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരള നോളജ് ഇക്കോണമി മിഷന് കീഴില്‍ വരുന്ന കേ-ഡിസ്‌ക് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി അപേക്ഷകരില്‍ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 20. ഫോണ്‍- 8547720167, വെബ്‌സൈറ്റ് : http://mediastudies.cdit.org/.

date