Post Category
ഠാക് അദാലത്ത്
കേരള പോസ്റ്റൽ സർക്കിൾ നോർത്തേൺ റീജിയൻ അദാലത്ത് ജൂൺ 18ന് രാവിലെ 11ന് നടക്കാവ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ നടക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഉള്ളവർക്ക് ലെറ്റർ പോസ്റ്റ്, മണിയോഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് തുടങ്ങിയ പോസ്റ്റൽ വകുപ്പിന്റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഷീജ പ്രഭാകരൻ, അസിസ്റ്റന്റ് ഡയറക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ, നോർത്തേൺ റീജിയൻ, നടക്കാവ്, കോഴിക്കോട്- 673011 എന്ന വിലാസത്തിൽ ജൂൺ 13ന് ലഭിക്കത്തക്ക വിധം അയക്കാം. കവറിനു മുകളിൽ 'ഠാക് അദാലത്ത്' എന്നെഴുതണം. ഫോൺ: 0495 2765282.
date
- Log in to post comments