Skip to main content

തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ലോകപരിസ്ഥിതി ദിനാചരണം തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍   വൃക്ഷത്തൈ നട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു ‘ജീവിതമാകണം ലഹരി മുക്തോദയം' വിഷയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണ്‍ ക്ലാസ് എടുത്തു. തെക്കുംഭാഗം വലിയ മഠം കമ്മ്യൂണിറ്റികളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി. ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജലി ഭാവന, വിവിധ പോലീസ് മേധാവികള്‍ തെക്കുംഭാഗം ഐഎസ്എഒ ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തെക്കുംഭാഗം ചവറ സൗത്ത് ഗവണ്‍മെന്റ് യുപിഎസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.
 

 

date