Skip to main content

 തൊഴില്‍ പരിശീലന കോഴ്‌സുകള്‍

  ഗാന്ധിയന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ വസ്ത്ര നിര്‍മാണ പരിശീലനം,  കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റി  ക്രാഫ്റ്റ്, കുക്കറി  എന്നീ  തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
  അപേക്ഷകള്‍  ജൂണ്‍ 12 നകം  കോഴ്‌സ് ഡയറക്ടര്‍, ഗാന്ധിയന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ്,  കൊട്ടാരം നഗര്‍ 56, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, കച്ചേരി പി ഓ,കൊല്ലം -13   വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2797478.  
(പി.ആര്‍.കെ നമ്പര്‍ 1498/2025)
 
ത്രിദിന ശില്‍പ്പശാല

കളമശ്ശേരി കിഡ് ക്യാമ്പസില്‍ ഡിജിറ്റലൈസഷന്‍ ഓഫ് എം.എസ്.എം.ഇ പരിശീലനം ജൂണ്‍ 11 മുതല്‍ 13 വരെ  സംഘടിപ്പിക്കും.  പൊതു വിഭാഗത്തിന് 2950, താമസമില്ലാതെ 1200 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 1800, താമസം കൂടാതെ 800 രൂപയുമാണ് ഫീസ്.   www.kied.info- മുഖേന ജൂണ്‍ ഒമ്പതിനകം അപേക്ഷിക്കണം.   തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 2550322, 9188922800.
(പി.ആര്‍.കെ നമ്പര്‍ 1499/2025)

പുനഃ പരിശോധന ക്യാമ്പ്  
പ•ന, ചവറ പഞ്ചായത്തുകളിലെ വ്യാപാരികള്‍ അളവ് തൂക്ക ഉപകരണങ്ങള്‍ പുനഃ പരിശോധന നടത്തി മുദ്ര പതിപ്പിക്കാന്‍ ജൂണ്‍ 10 ന് യഥാക്രമം രാവിലെ 11.30 നും 12.30 നും അതാതു പഞ്ചായത്തുകളില്‍   ഹാജരാക്കണമെന്ന്  കരുനാഗപ്പള്ളി ലീഗല്‍ മെട്രോളജി  ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ :8281698025.
(പി.ആര്‍.കെ നമ്പ

date