Post Category
ഗ്രോത്ത് പള്‍സ് പരിശീലനം
സംരംഭകരുടെ പ്രവര്‍ത്തനകാര്യക്ഷമത ലക്ഷ്യമാക്കി കളമശ്ശേരി കിഡ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്രപ്രണര്‍ഷിപ്) ക്യാമ്പസില്‍ അഞ്ചുദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി നടത്തുന്നു. ജൂണ്‍ 17ന് തുടങ്ങും. സംരംഭംതുടങ്ങി ഒരു വര്‍ഷമെത്തിയ സംരംഭകര്‍/സ്ഥാപനത്തിലെ എക്‌സിക്യുട്ടിവ്‌സ് എന്നിവര്‍ക്കാണ് പ്രവേശനം. ഫീസ്: താമസം,ഭക്ഷണം സഹിതം-3540;അല്ലാതെ 1500. എസ്.സി/എസ്.ടി- താമസം,ഭക്ഷണം സഹിതം 2000; അല്ലാതെ 1000. ജൂണ്‍ 12നകം ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടയ്ക്കാം. ഫോണ്‍ - 0484 2532890, 2550322.
date
- Log in to post comments