Post Category
മുട്ടം പോളിടെക്‌നിക്കില്‍ ലക്ചറര്‍ നിയമനം
മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വിവിധ ലക്ചറര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് -2 , സിവില്‍ എഞ്ചിനീയറിങ് - ഒന്ന്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് -2 , വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് -ഒന്ന് എന്നീ ഒഴിവുകളിലേക്ക് ജൂണ്‍ 13 ന് രാവിലെ 11 ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ എത്തണം.
date
- Log in to post comments