Skip to main content

വിദേശ തൊഴില്‍ പരിശീലനം

    വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന തൊഴില്‍    വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
    ടോട്ടല്‍ സ്റ്റേഷന്‍ , ആട്ടോകാഡ് 2ഉ & 3ഉ, വെല്‍ഡര്‍ ഗ്യാസ് & ഇലക്ട്രിക്ക്,            ടിഗ് & മിഗ് വെല്‍ഡിംഗ്, ആട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, പ്ലംബിംഗ് & സാനിറ്റേഷന്‍, ഷട്ടര്‍  കാര്‍പെന്റര്‍  ട്രേഡുകളിലാണ് പരിശീലനം. പരിശീലനത്തിന്റെ കാലാവധി  മൂന്ന് മാസമാണ്.  അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ യോഗ്യതയോ          അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ പ്രവത്തി പരിചയമോ ഉണ്ടായിരിക്കണം.
    അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സ് / അരീക്കോട് ഐ ടി ഐ എന്നിവയുടെ വെബ്     സൈറ്റില്‍ നിന്നും ലഭിക്കും. കോഴ്‌സ് ഫീ യുടെ 20 ശതമാനം മാത്രം അപേക്ഷകര്‍ നല്‍കിയാല്‍ മതി.     അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ നാല്. വിവരങ്ങള്‍ക്ക് അരീക്കോട് ഐ.ടി.ഐ.യുമായി ബന്ധപ്പെടാം. ഫോണ്‍ 0483 2850238, 9048732107.

 

date