Post Category
വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മണ്ണുത്തി നടത്തറ ഗവ. ഐ ടി ഐ യില്‍ എന്‍സിവിടി അംഗീകാരമുള്ള ഏകവത്സര കോഴ്സായ വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 16 വരെ സമര്‍പ്പിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 10 ശതമാനം സീറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം ജനറല്‍ വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എസ്എസ്എല്‍സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പ്രവേശനം ലഭിക്കും. www.scdd.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ഐടിഐ അഡ്മിഷന് 2025 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍: 9497366243, 9745309589, 9895254648.
date
- Log in to post comments