Skip to main content
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ഷാബിറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സജി തോമസ് സ്വാഗതവും അസി. കോർഡിനേറ്റർ  പി.വി പാർവ്വതി നന്ദിയും പറഞ്ഞു. ജില്ലാ റിസോഴ്സ് പേഴ്സൺ വി. പി ജയരാജൻ മാസ്റ്റർ പരിസ്ഥിതി ക്ലാസ്സ് നയിച്ചു. ഒ. വിജയൻ മാസ്റ്റർ, ഡോ. പി. സി ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റിസോഴ്സ് പേഴ്സൺമാരും പ്രേരക്മാരും പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വൃക്ഷത്തിന്റെ ചിത്രത്തിൽ "പരിസ്ഥിതി സംരക്ഷണത്തിന് എന്റെ കൈയ്യൊപ്പ്" എന്ന് രേഖപ്പെടുത്തിക്കൊണ്ട് പങ്കെടുത്ത എല്ലാവരും കൈയ്യൊപ്പ് ചാർത്തി.

date