Skip to main content

നെല്‍ വയല്‍ തരിശിടുന്നത് വരള്‍ച്ചക്ക് വഴിയൊരുക്കുന്നു.

നെല്‍ കൃഷി നടത്താതെ നെല്‍ വയലുകള്‍ തരിശിടുന്ന പ്രവണത ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ പ്രസ്താവിച്ചു. വേനലാവുന്നതോടെ രൂക്ഷമായ വരള്‍ച്ചയേ നേരിടേണ്ടി വരുന്നത് നെല്‍പാടങ്ങള്‍ കൃഷി ചെയ്യാതെ തരിശിടുന്നത് കൊണ്ടും നെല്‍ വയല്‍ തരം മാറ്റുന്നത് കൊണ്ടുമാണ്. സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് നെല്‍കൃഷി ഉപേക്ഷിച്ച് പോവുന്ന പ്രവണതക്ക് പരിഹാരമായാണ് നെല്‍ കൃഷിക്ക് കൂലി ചിലവിന്റെ സബ്‌സിഡി നല്‍കുവാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നെല്‍കര്‍ഷകര്‍ക്കുള്ള കൂലി ചിലവ് സബ്‌സിഡിയുടെ വിതരണ കര്‍മ്മം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1.34 കോടി രൂപയാണ് 44 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള 9500 ഓളം കര്‍ഷകര്‍ക്ക് സബ്‌സിഡിയായി ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. ഈ ഇനത്തില്‍ കൂടുതല്‍ സഹായം ആവശ്യമാണെങ്കില്‍ അവശേഷിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറക്ക് ഇനിയും തുക അനുവദിക്കുവാന്‍ തയ്യാറാണെന്ന് പ്രസിഡണ്ടണ്‍് അറിയിച്ചു.
ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍മാരായ അനിത കിഷോര്‍, കെ.പി ഹാജറുമ്മ, മെംബര്‍മാരായ സലീം കുരുവമ്പലം, എ.കെ അബ്ദു റഹ്മാന്‍, അഡ്വ: എം.ബി ഫൈസല്‍, അഡ്വ: പി.വി മനാഫ്, സെക്രട്ടറി പ്രീതി, സബിത നാരായണന്‍ ജോ; ഡപ്യൂട്ടി ഡയറക്ടര്‍ കൃഷി, സദാനന്ദന്‍ ഡപ്യൂട്ടി ഡയറക്ടര്‍ കൃഷി, പി.പി ഇബ്രാഹീം മാസ്റ്റര്‍ സ്വതന്ത്ര കര്‍ഷക സംഘം, ഷാജഹാന്‍ കേരള കര്‍ഷക സംഘം, തുളസീദാസ് അഖിലേന്ത്യാ കിസാന്‍ സഭ, എന്നിവര്‍ പ്രസംഗിച്ചു.

 

date