Post Category
അഭയകിരണം പദ്ധതി; അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പ് അഭയകിരണം പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ തൊട്ടടുത്ത അംഗന്‍വാടികളില്‍ നിന്നോ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍നിന്നോ ലഭിക്കും. ഫോണ്‍: 0474 – 2992809.
date
- Log in to post comments