Skip to main content

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്: ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

 ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ രജിസ്റ്ററിങ് അതോറിറ്റി അറിയിച്ചു.
 ജില്ലയില്‍ അശാസ്ത്രീയമായ ചികിത്സാരീതികള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമപ്രകാരമുള്ള പിഴ ചുമത്തും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ആര്‍ ശ്രീഹരി യുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. ജില്ലാ രജിസ്റ്ററിങ് അതോറിറ്റിയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
 
 
 

date