Skip to main content
..

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ചെയ്തു; 345 ഗുണഭോക്താക്കള്‍ക്ക് 49.44 ലക്ഷം രൂപയുടെ സഹായം

 കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്കുള്ള      വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണവും മറ്റ് ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണവും നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍   നടന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ഥികളെയും ദേശീയ-സംസ്ഥാന തലങ്ങളില്‍ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. 345 ഗുണഭോക്താക്കള്‍ക്കായി 49,44,000 രൂപ   വിതരണം ചെയ്തു.
 ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍  ടി. മനോഹരന്‍ അധ്യക്ഷനായി.      ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍,   ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   സന്തോഷ് തുപ്പാശ്ശേരി, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   കെ. രാജീവന്‍,   ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍   പങ്കെടുത്തു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 131 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ 6,55,000 രൂപയും, ഒമ്പത് എപ്ലസ് നേടിയ 41 വിദ്യാര്‍ത്ഥികള്‍ക്ക് 4000 രൂപ നിരക്കില്‍ 1,64,000 രൂപയും, എട്ട് എപ്ലസ് നേടിയ 30 വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ നിരക്കില്‍ 90,000 രൂപയും വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 23 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ 1,15,000 രൂപയും, കായിക ഇനങ്ങളില്‍ വിജയിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 11,000 രൂപയും നല്‍കി.
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകള്‍ക്ക് പുറമെ, മത്സ്യ-അനുബന്ധ തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി ജില്ലയിലെ 116 പേര്‍ക്ക് വര്‍ദ്ധിപ്പിച്ച തുകയായ 25,000 രൂപ വീതം 29,00,000 രൂപയും വിതരണം ചെയ്തു. അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരണപ്പെട്ട ഒരു അനുബന്ധ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും  നല്‍കി.    
 (പി.ആര്‍.കെ നമ്പര്‍ 1556/

date