ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: മലപ്പുറം ജില്ലയില്‍ 74 പരാതികള്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് 24 ന് കോഴിക്കോട്ട്
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹിയറിംഗ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. 131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്ന് ആകെ 74 പരാതികള്‍ ലഭിച്ചു. ജില്ലയിലെ പരാതിക്കാരെ ജൂണ്‍ 24 ന് രാവിലെ ഒന്‍പതു മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതിക്കാരെയും ഈ ദിവസം കേള്‍ക്കും. 21 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പരാതികള്‍ ഒന്നും ലഭിച്ചില്ല. ജില്ലയില്‍ നിലമ്പൂര്‍ ബ്ലോക്കില്‍ പരാതികളില്ല.
- Log in to post comments