Skip to main content

അക്ര‍ഡിറ്റ‍ഡ് ഓവര്‍സിയര്‍ നിയമനം

എന്‍ജിനീയറിങ് വൈദഗ്ധ്യം ആവശ്യമുള്ള വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനായി പാലക്കാട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നു.  കൂടിക്കാഴ്ച ജൂണ്‍ 20ന് രാവിലെ 11ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. 35 ല്‍ താഴെ പ്രായമുള്ള സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം/ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക്  കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രതിമാസ ഓണറേറിയം 18,000 രൂപ. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഫോണ്‍: 0491-2505383

date