Post Category
ഐ.ടി.ഐ പ്രവേശനം
കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐ.യില്‍ 2025 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫിറ്റർ (രണ്ട് വർഷം), ഇലക്ട്രീഷ്യൻ (രണ്ട് വർഷം), പ്ലംബർ (ഒരു വർഷം) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിൻ്റെ പ്രിൻ്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐ.യിൽ വെരിഫിക്കേഷനായി ഹാജരാകണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20 ആണ്. ഓരോ ട്രേഡിലെയും 30 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2971115, 980999389, 8907559220.
date
- Log in to post comments