പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം; ജൂൺ 18 വരെ അപേക്ഷിക്കാം
പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയവർക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എൻ.ബി.എഫ്.സി) സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 18 വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 24 മുതൽ 26 വരെ എറണാകുളം കളമശ്ശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് റെസിഡൻഷ്യൽ പരിശീലനം നടക്കുക.
സംരംഭകർക്ക് ആവശ്യമായ നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കൽ, മാർക്കറ്റിങ്, ബാങ്ക് വായ്പകൾ, ജി.എസ്.ടി, ലൈസൻസുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വിജയിച്ച സംരംഭകർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന സെഷനും പരിശീലനത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇനി മുതൽ എല്ലാ മാസവും ഇത്തരം സൗജന്യ പരിശീലനം സംഘടിപ്പിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് താഴെ കാണുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2770534, +91-8592958677 ഇമെയിൽ: nbfc.coordinator@gmail.com സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
- Log in to post comments