Post Category
ബ്ലോക്ക്പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ജൂൺ 23ന്
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരടുനിർദ്ദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി നൽകിയിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21 ന് ആരംഭിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഹിയറിംഗ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. കോട്ടയം ജില്ലയിലുള്ളവർക്കായുള്ള ഹിയറിംഗ് ജൂൺ 23ന് രാവിലെ ഒൻപത് മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
date
- Log in to post comments