Post Category
കട്ടിലുകള്‍ വിതരണം ചെയ്തു
പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. സായ് രാധ നിർവഹിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ട 65 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം നടത്തിയത്. കൂടാതെ 60 വയസ്സ് പൂർത്തിയാകാത്ത ചലനശേഷി നഷ്ടപ്പെട്ടവരോ കിടപ്പ് രോഗികളോ ആയവർക്കും കട്ടിലുകൾ നൽകി. 24,71,000 രൂപ വകയിരുത്തി 700 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അശോകൻ അധ്യക്ഷനായ പരിപാടിയിൽ കെ. അനന്തക്യഷ്ണൻ, കെ. പുഷ്പലത, പി. വാസന്തി, മറ്റ് ഉദ്യോഗസ്ഥർ, വയോജനങ്ങൾ എന്നവർ പങ്കെടുത്തു.
date
- Log in to post comments