Skip to main content

മരങ്ങൾ ലേലം ചെയ്യുന്നു

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് (ഹെ‍ഡ് വര്‍ക്സ് സബ് ഡിവിഷന്‍ 3) കീഴിൽ വരുന്ന വിവിധ സ്ഥലങ്ങളിലെ മരങ്ങൾ ലേലം ചെയ്യുന്നു. കാഞ്ഞിരപ്പുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വെച്ച് ജൂൺ 24-നാണ് ലേലം നടക്കുക. വലതുകര മെയിൻ കനാലിന്റെ ചൂരിയോട് ഉപകനാലിൽ ഇടതു ബണ്ടിൽ ചെയിനേജ് 1/850 കി.മീറ്ററിൽ നിൽക്കുന്ന പ്ലാവ്, ചടച്ചി എന്നീ മരങ്ങളുടെ ലേലം രാവിലെ 11 മണിക്കും കാഞ്ഞിരപ്പുഴ വർക്ക്ഷോപ്പ് കോമ്പൗണ്ടിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന തേക്ക് മരത്തിന്റെ ലേലം രാവിലെ 11.15 നും വലതുകര മെയിൻ കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറികളുടെയും ബണ്ടിനോട് ചേർന്നുള്ള മുറിച്ചിട്ട മരങ്ങളുടെ ലേലം രാവിലെ 11.30 നും നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം കെട്ടിവെക്കണം. ജി.എസ്.ടി. രജിസ്ട്രേഷൻ, പാൻ കാർഡിന്റെ ഒറിജിനൽ എന്നിവ നിർബന്ധമാണ്. മുദ്രവെച്ച കവറുകളിലുള്ള ദർഘാസുകൾ ജൂൺ 24 രാവിലെ 10. 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും ലേലത്തിൽ പങ്കെടുക്കുന്നതിനും ഓഫീസുമായി ബന്ധപ്പെടണം.

date