Post Category
ബിരുദാനന്തരബിരുദ പ്രവേശനം
മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി. പ്രോഗ്രാമിൽ മൂന്ന് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എം.എസ്.സി. കംപ്യൂട്ടർ സയൻസ്, എം.എസ്.സി. ഇലക്ട്രോണിക്‌സ്, എം.കോം. ഫിനാൻസ്, എന്നീ കോഴ്സുകളിലാണ് പ്രവേശനം. 50 ശതമാനം സീറ്റിൽ കേരള സർവകലാശാല, 50 ശതമാനം സീറ്റിൽ കോളജ് മെറിറ്റടിസ്ഥാനത്തിലുമാണ് പ്രവേശനം . admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.orgഎന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദ വിവരത്തിന് ഫോൺ: 8547005046,9562771381,9447032077,04712304494.
date
- Log in to post comments