പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കാപ സിമ്പോസിയം സംഘടിപ്പിച്ചു
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ) സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കായി സിംമ്പോസിയം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന സിമ്പോസിയം കാപ അഡ്വൈസറി ബോർഡ് ചെയർമാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം ചെയ്തു.
സിമ്പോസിയത്തില്‍ വിവിധ കാപ കേസുകളുണ്ടാകുന്ന സാഹചര്യവും നിയമവശങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. കാപ്പ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ മുഹമ്മദ് വസീം (മുൻ ജില്ലാ കോടതി ജഡ്ജ്), അഡ്വ. പി എന്‍ സുകുമാരന്‍ (മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) എന്നിവര്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. കേസുകളില്‍ കാപ്പ ചുമത്തേണ്ട പ്രസക്തിയെ കുറിച്ചും ഗുണ്ട, റൗഡി എന്നിവയുടെ നിര്‍വ്വചനങ്ങളെ സംബന്ധിച്ചും പ്രതിപാദിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി മേനോൻ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ, എഡിഎം ടി മുരളി, ജില്ലാ ലോ ഓഫീസർ എസ് എൻ ശശികുമാർ, ജില്ലാ ഗവൺമെൻ്റ് പ്ലീഡർ കെ ബി സുനിൽ കുമാർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ ഷിബു പി, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments