പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ/ പി.ജി.ഡി.സി.എ പാസ്സായിരിക്കണം.
പ്രായപരിധി 18നും 30നും മധ്യേ. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണ. 2026 മാര്‍ച്ച് 31 വരെയാണ് നിയമനം.
യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 18ന് രാവിലെ 10.30ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0471-2222289
- Log in to post comments