വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം
വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ നടത്തുന്നു. അടിസ്ഥാനയോഗ്യത: പത്താം ക്ലാസ്. ആറ് ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 20 പേരെ തിരഞ്ഞെടുക്കും. അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കുടുംബ വാര്‍ഷിക വരുമാനം സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്്ബുക്ക്, റേഷന്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയുമായി ജൂണ്‍ 20 നകം ചിന്നക്കട എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുളള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫിസില്‍ ലഭ്യമാക്കണം. പങ്കെടുക്കുന്നവര്‍ക്ക് 1200 രൂപ യാത്രാബത്ത ലഭിക്കും. ഫോണ്‍ : 9188606806.
- Log in to post comments