Skip to main content

  പാല്‍ ഉല്പാദന പരിശീലന പരിപാടി

  ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍  ജൂണ്‍ 25, 26 തീയതികളില്‍   'സുരക്ഷിതമായ പാല്‍ ഉല്പാദന പരിശീലന പരിപാടി’ സംഘടിപ്പിക്കും.  ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മുന്ന് വര്‍ഷങ്ങളില്‍ ഓഫ് ലൈനായി പരിശീലനത്തില്‍   പങ്കെടുത്തവര്‍ക്ക് അവസരമില്ല.    ജൂണ്‍ 23-ന് വൈകിട്ട് അഞ്ചിനകം   8089391209, 0476 2698550 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം.  രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.   അര്‍ഹമായ യാത്രാബത്തയും ദിനബത്തയും നല്‍കും.  
 

 

date