അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നതിന് തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ / പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും സിവിൽ / അഗ്രികൾച്ചർ എഞ്ചിനീയറിംഗിൽ വിഭാഗത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്‌തികയിൽ കുറയാത്ത തസ്‌തികയിൽ നിന്ന് വിരമിച്ചവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. 65 വയസ്സിന് താഴെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. സൈറ്റ് വിസിറ്റിന് യാത്രാബത്ത ഉൾപ്പെടെ പ്രതിദിനം 1,530/ രൂപ നിരക്കിൽ ഒരു മാസം പരമാവധി 22,950/ രൂപ വേതനം. ബയോഡാറ്റായും വയസ്സ് വിദ്യഭ്യാസ യോഗ്യത സർവ്വീസ് രേഖ (പെൻഷൻ പുസ്‌തകം മുതലായവ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം "ജോയിൻ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ജില്ലാപഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി.ഒ. തൃശൂർ, 680003" എന്ന വിലാസത്തിൽ ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2364095.
- Log in to post comments