Skip to main content

അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 20ന്  

 ആയുഷ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ 20 ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കും.  ജില്ലാതല പരിപാടികള്‍ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍   രാവിലെ ഒമ്പത്  മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും.    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ ഉദ്ഘാടനം ചെയ്യും.   ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാതിഥിയാകും.      നാഷനല്‍ ആയുഷ് മിഷനും, ഭാരതീയ ചികില്‍സ വകുപ്പും, ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് വിവിധ മേഖലകളില്‍ ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആരോഗ്യവും, മനസികശാന്തിയും, ഏകാരോഗ്യവും ലക്ഷ്യമിടുന്ന   ദിനാചരണത്തിന്റെ പ്രമേയം 'യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്' എന്നാണ്.

ജില്ലയിലെ എല്ലാ ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍   സംയുക്ത യോഗാസംഘം, സെഷനുകള്‍, പബ്ലിക് പാര്‍ക്കുകളില്‍ ഹരിതയോഗ പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ പരിപാടികള്‍, കലാപരിപാടികള്‍, ഔഷധ തൈ നടല്‍, ക്വിസ് മത്സരം. റില്‍ മത്സരം, യോഗ ഡാന്‍സ്,  തുടങ്ങിയവ നടത്തും.  
 

date